
ബ്യൂറോ ഓഫ് എനർജി എഫിഷ്യന്സി, എനർജി മാനേജ്മെന്റ് സെന്റർ എന്നിവരുമായി സഹകരിച്ച് ഫിക്കി സംഘടിപ്പിച്ച ശില്പശാല ഡോ. കെ എൻ രാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: സീഫുഡ് വ്യവസായത്തിലെ ഊർജ കാര്യക്ഷമതാ സാങ്കേതിക വിദ്യകൾ സംബന്ധിച്ചും കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ അതിഥി പദ്ധതിയുടെ ബോധവത്കരണത്തിനായും ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, എനർജി മാനേജ്മെന്റ് സെന്റർ എന്നിവരുമായി സഹകരിച്ച് ഫിക്കി ശില്പശാല സംഘടിപ്പിച്ചു. സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ. കെ എൻ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. മത്സ്യോത്പന്ന കയറ്റുമതി മേഖല കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യാവസാനം ഊർജം ആവശ്യമായ മേഖലയാണിത്. കേരളത്തിലെ മത്സ്യോത്പന്നങ്ങളുടെ പ്രഥമ വിപണി യു എസ് എ ആണ്. എന്നാൽ യു എസ് ഇപ്പോൾ ചുമത്തിയിരിക്കുന്ന അധിക ഡ്യുട്ടി കയറ്റുമതിക്കാർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ പ്രവർത്തന ലാഭത്തിലെത്താൻ ഇനി ഊർജ ക്ഷമത ഉറപ്പാക്കുക മാത്രമാണ് മാർഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയറ്റുമതിയിലെ പ്രതിബന്ധങ്ങൾ തരണം ചെയ്യാൻ ഊർജ സംരക്ഷണ പദ്ധതികളിലൂടെ കഴിയുമെന്നും കെ എൻ രാഘവൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഗൗരവമായി എടുത്ത് പുനരുപയോഗ ഊർജം വ്യാപിക്കുന്നതിനു അതീവ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.ഊർജ ക്ഷമത ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് വായ്പ സൗകര്യങ്ങൾ ലഭ്യമാണെന്നും സർക്കാർ ഇതിനായി എല്ലാ സഹായങ്ങളും ഒരുക്കുന്നുണ്ടെന്നും കേരള എനർജി മാനേജ്മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ പറഞ്ഞു.കേരള ഇഎംസി എൻ എം ഇ ഇ മേധാവി ജോൺസൺ ഡാനിയേൽ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി ജോ.ഡയറക്ടർ രവിശങ്കർ പ്രജാപതി, എംപിഇഡിഎ ഡയറക്ടർ ഡോ.എം കെ രാംമോഹൻ, സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള അധ്യക്ഷൻ പ്രേമചന്ദ്ര ഭട്ട് എന്നിവർ സംസാരിച്ചു. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു മോഡറേറ്ററായിരുന്നു.
തുർന്ന് നടന്ന ബിസിനസ് സെഷനിൽ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സീനിയർ സെക്ടർ എക്സ്പെർട്ട് ഹിമാൻഷു ചൗധരി, സിഡ്ബി ഡിജിഎം ടി ഷാജു റാഫേൽ, കെ എഫ് സി കൊച്ചി അസി. ജനറൽ മാനേജർ പി എസ് രാജി,ഫിക്കി ന്യൂഡൽഹി സീനിയർ ഡയറക്ടർ എം എൻ ഗിരീഷ്, ടാറ്റ പവർ ചാനൽ സെയിൽസ് എക്സിക്യൂട്ടീവ് വിഘ്നേശ്, അതുൽ എനർജി അക്രഡിറ്റഡ് എനർജി ഓഡിറ്റർ എ സന്തോഷ്, ഇക്വിനോക്റ്റ് എം ഡി സി ജയരാമൻ, എന്നിവർ ക്ളാസുകൾ നയിച്ചു.
Photo Courtesy - Google










